ബെംഗളൂരു : കര്‍ണാടകയില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തി. ഇണ്ടി താലൂക്കിലെ ലചായന്‍ ഗ്രാമത്തിലാണ് സംഭവം. കർണാടകയില വിജയപുര ജില്ലയിലെ ഇൻഡി താലൂക്കിൽ ഉൾപ്പെടുന്ന ലചായൻ ഗ്രാമത്തിലാണ് ഇന്നലെ വൈകിട്ട് കുട്ടി കുഴൽകിണറിൽ വീണത്. ഏകദേശം 20 മണിക്കൂറോളം കുട്ടി കുഴൽക്കിണറിനുള്ളിൽ അകപ്പെട്ടിരുന്നു. 16 അടി താഴ്ചയിൽ നിന്നുമാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
വീടിന് സമീപം കളിക്കാനായി പോയിരുന്ന കുട്ടി കിണറിൽ വീണതാവാമെന്നാണ് പൊലീസ് കരുതുന്നത്. പിന്നീട് കുട്ടിയുടെ കരച്ചിൽ കേട്ട പ്രദേശ വാസിയാണ് നാട്ടുകാരെയും പ്രദേശത്തെ വീടുകളിലും വിവരമറിയിച്ചത്. വൈകുന്നേരം 6.30ഓടെ തുടങ്ങിയ രക്ഷാപ്രവർത്തനം ഉച്ചയ്ക്ക് അവസാനിച്ചത് തുടങ്ങി. പൊലീസ്, റവന്യൂ വകുപ്പ്, താലൂക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് തുടങ്ങിയവയിൽ നിന്നുള്ള സംഘങ്ങളെല്ലാം സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ കുട്ടിയുടെ ശബ്ദം കേൾക്കാതെയായി. എന്നാല, ചലനം കണ്ടെത്തിയിരുന്നു. പൈപ്പിലൂടെയാണ് കിണറിനുള്ളിലേക്ക് ഓക്സിജൻ നൽകിയത്.