വിദേശവിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിട്ടുപോകണം : നിർദേശവുമായി ഗുജറാത്ത് സര്‍വകലാശാല


അഹമ്മദാബാദ്: വിദേശ വിദ്യാർഥികളോട് ഹോസ്റ്റല്‍ വിട്ടുപോകാൻ ആവശ്യപ്പെട്ട് ഗുജറാത്ത് സർവകലാശാല. അഫ്ഗാനിസ്താനില്‍നിന്നുള്ള ആറ് വിദ്യാർഥികളോടും കിഴക്കേ ആഫ്രിക്കയില്‍നിന്നുള്ള ഒരു വിദ്യാർഥിയോടുമാണ് ഹോസ്റ്റല്‍ വിട്ടുപോകാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

പഠനകാലാവധി പൂർത്തിയാക്കിയതിന് ശേഷവും ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന ഏഴ് വിദ്യാർഥികളോടാണ് ഹോസ്റ്റല്‍വിട്ടുപോകാൻ ആവശ്യപ്പെട്ടതെന്ന് വൈസ് ചാൻസലർ നീർജ ഗുപ്ത വിശദീകരിച്ചു. പഠന പ്രവർത്തനങ്ങള്‍ പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് ഹോസ്റ്റലില്‍ അവർ തങ്ങിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്നും ഇനി അവരുടെ നാടുകളിലേക്ക് സുരക്ഷിതമായി മടങ്ങാമെന്നും വൈസ് ചാൻസലർ കൂട്ടിച്ചേർത്തു.

read also: നാല് ജില്ലകളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാദ്ധ്യത, ശക്തമായ കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ ഗവേഷണ കേന്ദ്രം

എന്നാൽ, സർവകലാശാല ഹോസ്റ്റലില്‍ നമസ്കരിച്ചതിന് മാർച്ച്‌ 16-നു വിദേശ വിദ്യാർഥികള്‍ക്കുനേരെ സംഘംചേർന്നുള്ള അക്രമമുണ്ടായി. അക്രമത്തിനിരയായ വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തെത്തുടർന്ന് 25 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.