ദൂരദര്‍ശനില്‍ വീണ്ടും രാമായണം: എതിര്‍പ്പുകളെ അവഗണിച്ച് കേരള സ്റ്റോറി സംപ്രേഷണം ചെയ്തതോടെ ചര്‍ച്ചയായി ദൂരദര്ശന്
ന്യൂഡല്‍ഹി: എണ്‍പതുകളില്‍ സംപ്രേഷണം ചെയ്തിരുന്ന രാമായണം വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തിയ്ക്കുമെന്ന് ദൂരദര്ശന്. ദൂരദര്ശന് നാഷണല്‍ ചാനലില്‍ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്കും തൊട്ടടുത്ത ദിവസം 12 മണിക്കും സീരിയല്‍ പുനഃ സംപ്രേഷണം ചെയ്യും.
ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ദൂരദര്ശന് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. നേരത്തെ കോവിഡ് കാലത്ത് രാമായണം സീരിയല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്നു.
ദ കേരള സ്റ്റോറി സംപ്രേഷണം ചെയ്തതിനെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് കേരളത്തില്‍ നിന്നും ഉയര്‍ന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുടെ പരാതിയും അവഗണിച്ചായിരുന്നു സിനിമയുമായി ദൂരദര്ശന് മുന്നോട്ടുപോയത്.
തിരഞ്ഞെടുപ്പുകാലത്ത് കേരളത്തെയും പ്രത്യേക വിഭാഗത്തെയും മോശമാക്കി ചിത്രീകരിക്കുന്ന കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത് വോട്ട് നേടാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് രാമായണം വീണ്ടും സംപ്രേഷണം ചെയ്യുമെന്ന് ദൂരദര്ശന് വ്യക്തമാക്കി രംഗത്ത് എത്തിയത്.