പാകിസ്ഥാന്റെ കൈവശമുള്ള തന്ത്രപ്രധാനമായ ഗ്വാദര്‍ തുറമുഖം ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്തിയത് ജവഹര്‍ലാല്‍ നെഹ്റു
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ കൈവശമുള്ള തന്ത്രപ്രധാനമായ ഗ്വാദര്‍ തുറമുഖം ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്തിയത് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു. ഗള്‍ഫ് ഓഫ് ഒമാനിലെ ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്നു ഗ്വാദര്‍. 1950 കാലഘട്ടത്തില്‍ ഗ്വാദര്‍ മേഖല ഇന്ത്യയ്ക്ക് കൈമാറാമെന്ന് അന്നത്തെ ഒമാന്‍ സുല്‍ത്താന്‍ അറിയിച്ചെങ്കിലും ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ വാഗ്ദാനം നിരസിക്കുകയും 1958 ല്‍ പാകിസ്ഥാന് ഇത് മൂന്ന് ദശലക്ഷം പൗണ്ടിന് വാങ്ങുകയും ചെയ്തു. അന്ന് വാങ്ങാനുള്ള തീരുമാനം എടുത്തിരുന്നെങ്കില്‍ തന്ത്രപ്രധാനമായ ഗ്വാദര്‍ എങ്ങനെ ഇന്ത്യയുടേതാകുമായിരുന്നു.
കോണ്‍ഗ്രസിന്റെ ഭരണകാലത്തെ മണ്ടന്‍ തീരുമാനങ്ങളിലൊന്നായിരുന്നു കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയത്. ഇതിനെ ചൊല്ലി ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോര് മൂര്ച്ഛിച്ചതിനിടയിലായിരുന്നു പാകിസ്ഥാന്റെ കൈവശമുള്ള ഗ്വാദര്‍ തുറമുഖവും നെഹ്റു സര്‍ക്കാര്‍ വിട്ടുകളഞ്ഞതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഇനിയുമുണ്ട് കോണ്‍ഗ്രസിന്റെ ആനമണ്ടത്തരങ്ങള്‍. ‘ടിബറ്റിനെ ചൈനയുടെ ഭാഗമായി അംഗീകരിച്ചത് 1953ല്‍ നെഹ്റുവിന്റെ കാലത്ത് തന്നെയായിരുന്നു.
1783 മുതല്‍ ഗ്വാദര്‍ ഒമാന്‍ സുല്‍ത്താന്റെ കൈവശമായിരുന്നു. ഒമാന്‍ സുല്‍ത്താനില്‍ നിന്ന് വിലമതിക്കാനാവാത്ത സമ്മാനം സ്വീകരിക്കാത്തത് സ്വാതന്ത്ര്യാനന്തര തന്ത്രപരമായ മണ്ടത്തരങ്ങളുടെ നീണ്ട പട്ടികയ്ക്ക് തുല്യമായ ഒരു വലിയ തെറ്റാണെന്ന് ബ്രിഗേഡിയര്‍ ഗുര്‍മീത് കന്‍വാള്‍ (റിട്ട) 2016 ലെ ഒരു അഭിപ്രായ ലേഖനത്തില്‍ പറയുന്നു.
ഇന്ത്യയ്ക്ക് ഗ്വാദര്‍ തരാമെന്ന ഒമാന്‍ സുല്‍ത്താന്റെ ഓഫര്‍ വന്നത് 1956 ല്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റു ഇത് നിരസിക്കുകയും 1958 ല്‍ ഒമാന്‍ ഗ്വാദറിനെ പാകിസ്ഥാന് 3 ദശലക്ഷം പൗണ്ടിന് വില്‍ക്കുകയും ചെയ്തു,’ ഗുര്‍മീത് കന്‍വാള്‍ തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
യഥാര്‍ത്ഥത്തില്‍ ഗ്വാദര്‍ നിരസിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നില്ല. അന്നത്തെ വിദേശകാര്യ സെക്രട്ടറി സുബിമല്‍ ദത്തും ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവി ബി എന്‍ മുല്ലിക്കും ചേര്‍ന്ന് സുല്‍ത്താന്റെ വാഗ്ദാനം സ്വീകരിക്കരുതെന്ന് ശുപാര്‍ശ ചെയ്തുവെന്ന് ദേശീയ സുരക്ഷാ വിദഗ്ധന്‍ പ്രമിത് പാല് ചൗധരി ഇന്ത്യ ടുഡേയോട് പറഞ്ഞു.
നെഹ്റു ഗ്വാദറിനെ സ്വീകരിക്കുകയും വാങ്ങുകയും ചെയ്തിരുന്നുവെങ്കില്‍ അത് പാകിസ്ഥാനിലെ ഒരു ഇന്ത്യന്‍ പ്രദേശമായേനെ എന്നും അദ്ദേഹം പറഞ്ഞു.