പൂനെ: സമോസയിൽ നിന്ന് കോണ്ടം, ഗുട്ക പാക്കറ്റുകൾ, കല്ലുകൾ എന്നിവ കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. റഹീം ഷേഖ്, അസ്ഹര്‍ ഷേഖ്, മസ്ഹര്‍ ഷേഖ്, ഫിറോസ് ഷേഖ്, വിക്കി ഷേഖ് എന്നിവരെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാഡിലുള്ള ഒരു ഓട്ടോമൊബൈൽ കമ്പനിക്ക് നൽകിയ സമോസയിൽ നിന്നാണ് കോണ്ടം, ഗുട്ക പാക്കറ്റുകൾ, കല്ലുകൾ എന്നിവ കണ്ടെത്തിയത്. കമ്പനിയിലേക്ക് സമൂസ വിതരണത്തിന് കരാര്‍ ലഭിച്ച കാറ്ററിങ് സ്ഥാപനത്തിന്റെ സല്‍പ്പേര് തകര്‍ക്കാനായാണ് പ്രതികള്‍ ഇത് ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കാറ്റലിസ്റ്റ് സർവീസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് ഓട്ടോമൊബൈൽ കമ്പനിയുടെ കാൻ്റീനിൽ ലഘുഭക്ഷണം വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയത്. എന്നാൽ മനോഹർ എൻ്റർപ്രൈസ് എന്ന മറ്റൊരു സ്ഥാപനത്തിന് സമൂസ നൽകുന്നതിന് ഇവർ ഉപകരാർ നൽകി. അങ്ങനെ വിതരണംചെയ്ത സമൂസകളിലാണ് കോണ്ടവും കല്ലുകളും കണ്ടെത്തിയത്.