പത്തു മണിക്ക് ശേഷവും പ്രചാരണം നടത്തുന്നു: ബിജെപി – ഡിഎംകെ സംഘര്‍ഷം



കോയമ്പത്തൂര്‍: ബിജെപി സ്ഥാനാര്‍ത്ഥി കെ. അണ്ണാമലയുടെ പ്രചാരണ സമയം നിയമപരമായി അനുവദിച്ചിരിക്കുന്നതില്‍ കൂടുതലാകുന്നുവെന്നതിനെ ചൊല്ലി കോയമ്പത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി – ഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. വ്യാഴാഴ്ച രാത്രിയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം.

read also:ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ അജ്ഞാത സുഹൃത്തിന് പങ്കുണ്ട്, ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാത്രി പത്ത് മണി വരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരിക്കുന്ന സമയം. എന്നാല്‍ പല ദിവസങ്ങളിലും ഈ സമയപരിധി കഴിഞ്ഞും അണ്ണാമലയുടെ പ്രചാരണം തുടരുന്നുവെന്ന ആരോപണമാണ് ഡിഎംകെ ഉയർത്തിയത്.

പത്ത് മണിക്ക് ശേഷവും പ്രചാരണം തുടര്‍ന്നപ്പോള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. തുടർന്ന് വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും വന്‍ ജനക്കൂട്ടം സ്ഥലത്ത് തമ്പടിക്കുകയും ചെയ്തു.