ഷൂട്ടിങിനിടെ തർക്കം: യൂട്യൂബര്‍മാരായ യുവാവും യുവതിയും ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി


ന്യൂഡല്‍ഹി: ഷൂട്ടിങിനിടെയുണ്ടായ തര്‍ക്കത്തെത്തുടർന്ന് യൂട്യൂബര്‍മാരായ യുവാവും യുവതിയും ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ഹരിയാനയിലെ ബഹദൂര്‍ഗഡില്‍ ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നുമാണ് ഗര്‍വിത് സിങ് ഗ്യാരി (25), നന്ദിനി കശ്യപ് (22) എന്നിവർ ചാടിയത്. ഇരുവരും ലിവ്‌ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇവര്‍ക്ക് ആരാധകര്‍ ഏറെയുണ്ട്.

read also: നെഞ്ചുവേദന: നടൻ സയാജി ഷിൻഡേ ആശുപത്രിയില്‍

നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിച്ച ഇവര്‍ കുറച്ച്‌ ദിവസങ്ങള്‍ക്കു മുമ്പാണ് അവരുടെ ടീമിനൊപ്പം ഡെറാഡൂണില്‍നിന്നും ഹരിയാനിലെ ബഹദൂര്‍ഗഡിലേക്ക് താമസം മാറിയത്. റുഹീല റെസിഡന്‍സിയുടെ ഏഴാം നിലയില്‍ ഒരു ഫ്‌ലാറ്റ് വാടകയ്ക്കെടുത്ത് അഞ്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പം താമസിക്കുകയായിരുന്നു.

ഇന്നു രാവിലെ ആറു മണിയോടെയാണ് ആത്മഹത്യ. പൊലീസ് അന്വേഷണം ആരംഭിച്ചു.