എഎപി എംഎല്‍എ അമാനത്തുള്ള ഖാൻ അറസ്റ്റിൽ


ന്യൂഡല്‍ഹി: ഡൽഹി രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ രംഗങ്ങൾ. ആംആദ്മി പാർട്ടി എംഎല്‍എ അമാനത്തുള്ള ഖാൻ ഇഡിയുടെ പിടിയിൽ. വഖബ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ്അമാനത്തുള്ള ഖാന്റെ അറസ്റ്റ്.

read also: ഭാര്യയ്ക്ക് മരിക്കാൻ ഫാനില്‍ കയര്‍ കെട്ടിക്കൊടുത്തു: സൗമ്യയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കേസില്‍ ചോദ്യം ചെയ്യലിനായി അമാനത്തുള്ള ഖാൻ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. വഖഫ് ബോർഡിന്‍റെ സ്വത്ത് മറിച്ച്‌ വിറ്റ് എന്നാണ് അമാനത്തുള്ള ഖാനെതിരായ ആരോപണം. കേസില്‍ മുൻകൂർ ജാമ്യം തേടി സുപ്രീകോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.