പിജി വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും യുജിസി നെറ്റ് പരീക്ഷ എഴുതാം: അപേക്ഷിക്കേണ്ടത് ഇങ്ങനെ
ന്യൂഡല്‍ഹി: നാലുവര്‍ഷ ബിരുദ കോഴ്സിലെ അവസാന സെമസ്റ്ററുകാര്‍ക്കും ഇനി മുതൽ യുജിസി നെറ്റ് പരീക്ഷയെഴുതാം. യുജിസി – നെറ്റ് പരീക്ഷാര്‍ഥികള്‍ ഇന്ന് രാത്രി മുതല്‍ അപേക്ഷ സമര്‍പ്പിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുൻപ് പിജി വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു അവസരം.
150 ചോദ്യങ്ങളുള്ള രണ്ട് പേപ്പറുകളിലായിരിക്കും പരീക്ഷ. മൂന്ന് മണിക്കൂറായിരിക്കും പരീക്ഷയുടെ ദൈര്‍ഘ്യം.
read also: വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ യുവാവിന് രക്ഷകരായി തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർ
അപേക്ഷിക്കേണ്ട രീതി അറിയാം,
നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ ugcnet.nta.ac.in സന്ദര്‍ശിക്കുക. തുടര്‍ന്ന് ഹോം പേജിലെ രജിസ്ട്രേഷന് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിന് പിന്നാലെ അപേക്ഷ പൂരിപ്പിച്ച ശേഷം ഫിസ് അടയ്ക്കുക. എല്ലാ കോളങ്ങളും ഫില്‍ ചെയ്ത ശേഷം അപേക്ഷ സമര്‍പ്പിക്കുക, പിന്നീട് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക.
രജിസ്ട്രേഷന് അവസാനിച്ച ശേഷം ഓണ്‍ലൈന്‍ അപേക്ഷയില്‍ ആവശ്യമായ തിരുത്തലകള്‍ വരുത്താന്‍ കഴിയും. രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരീക്ഷാ കേന്ദ്രവും വിശദാംശങ്ങളും അറിയിക്കും.