ജമ്മുകശ്മീരിൽ റെക്കോർഡ് പോളിങ്ങ്



ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിൽ രേഖപ്പെടുത്തിയത് റെക്കോർഡ് പോളിങ്ങ്. ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ഉധംപൂർ-ദോഡ ലോക്സഭാ മണ്ഡലത്തിൽ മൂന്ന് മണിക്ക് 57.09 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

ബിജെപിയും ഇൻഡ്യ മുന്നണിയും തമ്മിലാണ് ഇവിടെ മത്സരം നടക്കുന്നത്. കേന്ദ്രമന്ത്രിയായ ജിതേന്ദ്ര സിങ്ങാണ് ബിജെപി സ്ഥാനാർത്ഥി. കോൺഗ്രസിൻ്റെ ചൗധരി ലാൽ സിങ്ങാണ് ബിജെപിയുടെ പ്രധാന എതിരാളി. ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ ജി എം സറൂരിയും ഇവിടെ മത്സരരംഗത്തുള്ളത്. പന്ത്രണ്ട് സ്ഥാനാർത്ഥികളാണ് ഉധംപൂർ-ദോഡ ലോക്‌സഭാ മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്.