ഇംഫാല്‍: മണിപ്പൂരില്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര് അറസ്റ്റില്‍. ഇംഫാല്‍ ഈസ്റ്റിലെ പോളിംഗ് സ്റ്റേഷന് സമീപമുണ്ടായ വെടിവയ്പ്പിലാണ് അറസ്റ്റ്. പോളിംഗ് ബൂത്തില്‍ എത്തി വെടിവയ്പ്പ് നടത്തിയ ശേഷം ഇവര്‍ വോട്ടിംഗ് യന്ത്രങ്ങള്‍ അടിച്ചുതകര്‍ത്തിരുന്നു. പിന്നീട് കാറില്‍ രക്ഷപ്പെട്ട ഇവരെ അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരത്തുനിന്നാണ് പോലീസ് പിടികൂടിയത്.
നിരവധി തോക്കുകളും വെടിക്കോപ്പുകളും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വോട്ടെടുപ്പിനിടെ മണിപ്പൂരില്‍ രണ്ടിടത്താണ് വെടിവയ്പ്പുണ്ടായത്. തീവ്ര മേയ്തേയി വിഭാഗമായ അരംബായ് തെംഗോല്‍ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.