തിരഞ്ഞെടുപ്പു ബോണ്ട് തിരികെക്കൊണ്ടുവരുമെന്ന് നിര്‍മലാ സീതാരാമന്‍


വീണ്ടും അധികാരത്തിലെത്തിയാല്‍ തിരഞ്ഞെടുപ്പുബോണ്ട് മാറ്റങ്ങളോടെ തിരികെക്കൊണ്ടുവരുമെന്ന് സൂചന നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.

‘എല്ലാവര്‍ക്കും സ്വീകാര്യമായ ചട്ടക്കൂടിനുള്ളില്‍ തിരഞ്ഞെടുപ്പുബോണ്ട് പദ്ധതി വീണ്ടും നടപ്പാക്കുന്നതിനായി ചര്‍ച്ച നടത്തിവരുകയാണ്. സുതാര്യത നിലനിര്‍ത്തിയും കള്ളപ്പണവിനിമയം പൂര്‍ണമായും തടഞ്ഞുകൊണ്ടുമുള്ള സംവിധാനം നിലനിര്‍ത്തും.

ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല’-ദേശീയ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ നിര്‍മല പറഞ്ഞു.