രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാര്‍ഖണ്ഡ് റാലി തുടങ്ങി. രാഹുലിന് ശാരീരികമായി സുഖമില്ലെന്ന് ജയറാം രമേശ്
റാഞ്ചി: രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാര്‍ഖണ്ഡ് റാലിക്ക് തുടക്കമായി. റാലി തുടങ്ങാന്‍ അല്‍പസമയം മാത്രം ബാക്കി നില്‍ക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആണ് റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന വിവരം അറിയിച്ചത്. ശാരീരികമായി സുഖമില്ലാത്തതിനാലാണ് രാഹുല്‍ പങ്കെടുത്താത്തത് എന്നും ജയ്‌റാം രമേശ് അറിയിച്ചിരുന്നു.
എന്നാല്‍ രാഹുലിന്റെ അസാന്നിധ്യം തികച്ചും സാങ്കേതികമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ റാലിക്ക് നേതൃത്വം നല്‍കി മുന്‍നിരയിലുണ്ടാകുമെന്നും ജയറാം രമേശ് അറിയിച്ചിട്ടുണ്ട്.