ബാര്‍ഗി നഗര്‍ : ബൈക്ക് മരത്തിലേക്ക് പാഞ്ഞുകയറി തീപിടിച്ച് കത്തിച്ചാമ്പലായി. ബൈക്കിലുണ്ടായിരുന്ന 18-കാരനും വെന്തുമരിച്ചു. മധ്യപ്രദേശിലെ ജബല്പൂരില് ബാര്‍ഗി നഗര്‍ ഔട്ട്പോസ്റ്റിലായിരുന്നു സംഭവം. യഷ് എന്ന യുവാവാണ് മരിച്ചത്.
Read Also: തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസ്; ഒന്‍പത് ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്
അമിതവേഗതയിലായിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മരത്തിലിടിച്ചു കയറുകയായിരുന്നു. യുവാവിന്റെ കൈയിലിരുന്ന സിഗററ്റ് ഉണങ്ങിയ ഇലകളില്‍ വീണാണ് ബൈക്കിന് തീപിടിച്ചത്. മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ബാര്ഗിയിലേക്ക് വരവേയായിരുന്നു അപകടം. മൂവരും അമിത വേഗത്തിലാണ് ബൈക്ക് ഓടിച്ചിരുന്നത്. ആയുഷും നവ്ജ്യോതും മുന്നിലും യഷ് പിന്നിലുമായിരുന്നു.
.
ഏറെ ദൂരം പോയിട്ടും യഷിനെ കാണാതായതോടെ മറ്റു രണ്ടുപേരും തിരികെ വന്നു നോക്കുമ്പോള്‍
ആള്‍ക്കൂട്ടവും യഷിന്റെ ബൈക്ക് കത്തിയെരിയുന്നതും കണ്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് യുവാവിന്റെ മരണവിവരം ബന്ധുക്കളെ അറിയിച്ചു. മൂന്നു സുഹൃത്തുക്കളും ഒരേ കോളനിയിലെ താമസക്കാരാണ്.