ഷാളിട്ട് മുറുക്കിയ നിലയിൽ യുവതിയുടെ മൃതദേഹം റെയില്‍വേ സ്റ്റേഷനില്‍


ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം. ഒന്നാംനിലയില്‍ ഓഫീസര്‍മാരുടെ വിശ്രമമുറിയിലാണ് യുവതിയുടെ മൃതദേഹം കണ്ടത്.

read also: ഒമ്പത് മണിക്ക് ശേഷം മദ്യം നല്‍കിയില്ല : ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചു പൊളിച്ചു

ഇരുമ്പ് സ്റ്റാന്‍ഡില്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സമീപം കറന്‍സി നോട്ടുകള്‍ ചിതറിക്കിടന്നിരുന്നു. യുവതിയുടെ മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.