25 കാരന്റെ കൊലയ്ക്ക് പിന്നില്‍ കാമുകിക്ക് വേണ്ടിയുള്ള തര്‍ക്കം: രണ്ട് പേരെ ഒരേസമയം പ്രണയിച്ച 16കാരി പ്രഭാതിനെ ചതിച്ചു



ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അതീവ സുരക്ഷ മേഖലയായ ഇന്ത്യ ഗേറ്റില്‍ ഐസ്‌ക്രീം കച്ചവടക്കാരന്‍ കൊല്ലപ്പെട്ടതില്‍ വന്‍ ട്വിസ്റ്റ്. കാമുകിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നോയിഡ സ്വദേശിയായ അജയ് ഐസ്‌ക്രീം കച്ചവടക്കാരാനായ 25 വയസുള്ള പ്രഭാതിനെ വാക്കുതര്‍ക്കത്തിനൊടുവില്‍ കുത്തിക്കൊല്ലുകയായിരുന്നു. ബുധാനാഴ്ച രാത്രി ഉണ്ടായ സംഭവത്തിലാണ് അപ്രതീക്ഷിത ട്വിസ്റ്റ്.

Read Also: സംസ്ഥാനത്ത് ഉഷ്ണതരംഗം: മാലിന്യം കൂട്ടിയിടുന്നത് അപകടം, വൈദ്യുത ഉപകരണങ്ങളും സൂക്ഷിക്കുക

ഇന്ത്യഗേറ്റിന് സമീപം ഐസ്‌ക്രീം കച്ചവടം നടത്തിയിരുന്ന പ്രഭാതിനെ അജയ് കൊലപ്പെടുത്തിയത് കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണെന്നാണ് പുറത്ത് വരുന്ന വിവരം. ഐസ്‌ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് കൊലപാതകമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. എന്നാല്‍ സംഭവത്തില്‍ അറസ്റ്റിലായ അജയിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. അജയുമായി അടുപ്പത്തിലായിരുന്ന 16 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടി പ്രഭാതുമായും ഒരേസമയം അടുപ്പത്തിലായിരുന്നു.

പെണ്‍കുട്ടിയുമായുള്ള ബന്ധം പ്രഭാത് തന്റെ കുടുംബത്തെ അറിയിച്ചു തുടര്‍ന്ന് പ്രഭാതിന്റെ കുടുംബം വിവാഹാലോചന നടത്താനായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഇതോടെ പെണ്‍കുട്ടി പ്രഭാതുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി തന്റെ മറ്റൊരു കാമുകനായ അജയിയോട് പ്രഭാത് തന്നെ ഉപദ്രവിച്ചു എന്ന് പറഞ്ഞു. ഇക്കാര്യം പ്രഭാതിനോട് ചോദിക്കാന്‍ ഇന്ത്യ ഗേറ്റിന് സമീപത്തെ പ്രഭതിന്റെ കടയിലേക്ക് അജയ് എത്തി. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വാക്കേറ്റം രൂക്ഷമാകുകയയും പ്രഭാതിന്റെ കഴുത്തിലും വയറ്റിലും അജയ് കുത്തുകയുമായിരുന്നു.