അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിനു പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടമായി, ആടി ഉലയുന്ന ദൃശ്യങ്ങൾ പുറത്ത്
പറ്റ്ന: ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാൻ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിനു പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടമായി. ബിഹാറിലെ ബെഗുസാരയില്‍ തിങ്കളാഴ്ചയാണ് സംഭവം.
READ ALSO: നേഹ ഹിരേമത്ത് കൊലപാതകം: ‘ജസ്റ്റിസ് ഫോർ നേഹ’ ബാനർ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ, വീഡിയോ വൈറൽ
देश के गृह मंत्री अमित शाह जी के हेलीकॉप्टर ने Take Off करते वक्त कुछ समय के लिए कंट्रोल खो दिया था। Via @GagandeepNews @AmitShah #AmitShah #Helicopter #viralvideo pic.twitter.com/LkD6eiJwfc
— Tez Tarrar (@teztarrardelhi) April 29, 2024
ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുകളിലേക്ക് ഉയരാൻ സാധിക്കാതെ ഹെലികോപ്ടർ അല്‍പനേരം ആടി ഉലയുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. വലതുവശത്തേക്ക് നീങ്ങിയ ഹെലികോപ്ടർ കുറച്ചുസമയത്തിനു ശേഷം നിയന്ത്രണം വീണ്ടെടുത്ത് കോപ്ടർ പറന്നുയർന്നു. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.