ഓം ബിര്‍ല 18-ാം ലോക്‌സഭയുടെ സ്പീക്കര്‍, തെരഞ്ഞെടുത്തത് ശബ്ദവോട്ടോടെ: പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല


ന്യൂഡല്‍ഹി: ഓം ബിര്‍ല 18ാം ലോക്‌സഭയുടെ സ്പീക്കര്‍. ശബ്ദവോട്ടോടെയാണ് ഓം ബിര്‍ലയെ സ്പീക്കറായി തെരഞ്ഞെടുത്തത്. ഓം ബിര്‍ലയെ സ്പീക്കറായി നിര്‍ദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയം ലോക്‌സഭ പാസാക്കി. പ്രതിപക്ഷം സ്പീക്കര്‍ തെരഞ്ഞെടുപ്പിന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്നത് ശ്രദ്ധേയമായി. സഖ്യകക്ഷികളുടെ വികാരം കൂടി പരിഗണിച്ചാണ് വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും, പാര്‍ലമെന്ററി കാര്യമന്ത്രിയും ഓം ബിര്‍ലയെ അധ്യക്ഷ പദത്തിലേയ്ക്ക് ആനയിച്ചു.