ഐസ്‌ക്രീമില്‍ നിന്ന് കണ്ടെത്തിയ വിരല്‍ ജീവനക്കാരന്റേത്: ഡിഎന്‍എ പരിശോധന ഫലം പുറത്ത്


മുംബൈ: ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമില്‍ നിന്ന് വിരൽ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക് ഫലം പുറത്ത്. മലാഡില്‍ ഐസ്‌ക്രീമില്‍ നിന്ന് കണ്ടെത്തിയ വിരലിന്റെ ഭാഗം ഐസ്‌ക്രീം ഫാക്ടറിയിലെ ജീവനക്കാരന്റേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.

പൂനെയിലെ ഇന്ദാപൂരിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഐസ്‌ക്രീമില്‍ നിന്ന് കണ്ടെത്തിയ വിരല്‍ ഐസ്‌ക്രീം ഫാക്ടറി ജീവനക്കാരനായ ഓംകാര്‍ പോര്‍ട്ടയുടേത് തന്നെയെന്ന് തെളിഞ്ഞത്.

read also: ഒരിക്കലും അംഗീകരിക്കാനാവില്ല, 1000രൂപ പിഴ ഈടാക്കി: പഞ്ചായത്ത് മെമ്പര്‍ മാലിന്യം റോഡില്‍ തള്ളിയ സംഭവത്തില്‍ എം ബി രാജേഷ്

പൂനെയിലെ ഫാക്ടറിയില്‍ നിന്ന് ഐസ്‌ക്രീം നിറയ്ക്കുന്നതിനിടെ ജീവനക്കാരന്റെ കൈവിരലിന് മുറിവേറ്റിരുന്നു. ഇതോടയാണ് വിരല്‍ ഫാക്ടറി ജീവനക്കാരന്റേതാകാം എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

മുംബൈയിലെ ഓര്‍ലം ബ്രാന്‍ഡണ്‍ എന്ന ഡോക്ടര്‍ക്കാണ് ഗ്രോസറി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ നിന്ന് വിരല്‍ ലഭിച്ചത്. തുടര്‍ന്ന് മലാഡ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.