ലഡാക്കില്‍ സൈനിക അഭ്യാസത്തിനിടെ ടാങ്ക് നദിയില്‍ മുങ്ങി അപകടം: 5 സൈനികര്‍ക്ക് വീരമൃത്യു


ന്യൂഡല്‍ഹി: ലഡാക്കില്‍ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ചു സൈനികര്‍ക്ക് വീരമൃത്യു. സൈനികര്‍ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി. ജലനിരപ്പ് ഉയര്‍ന്നതോടെ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിരുന്നു. ആദ്യം ഒരു സൈനികന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ നാലുപേരുടേയും മൃതദേഹം കണ്ടെടുത്തു.