കൊച്ചിൻ ഷിപ്പ് യാർഡിൽ അവസരം: 40,000 രൂപ മാസ ശമ്പളം, വിശദവിവരങ്ങൾ അറിയാം


കൊച്ചി: കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിൽ പ്രോജക്ട് ഓഫീസര്‍മാരുടെ ഒഴിവുകൾ. കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം നടക്കുന്നത്. ആകെ 64 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മെക്കാനിക്കല്‍ 38,,ഇലക്ട്രിക്കല്‍ 10, ഇലക്ട്രോണിക്‌സ് 6 ,സിവില്‍ 8,ഇന്‍സ്ട്രുമെന്റേഷന്‍ 1,ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 1 എന്നിങ്ങനെയാണ് ഒഴിവുകൾ. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ എൻജിനിയറിങ് പാസായവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

ഓണ്‍ലൈന്‍ ടെസ്റ്റ്, അഭിമുഖം, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ആദ്യ വര്‍ഷം 37,000 രൂപ, രണ്ടാം വര്‍ഷം 38,000 രൂപ, മൂന്നാം വര്‍ഷം 40,000 രൂപ എന്നിങ്ങനെയാണ് മാസ ശമ്പളം ലഭിക്കുക. അധിക ജോലികള്‍ക്ക് പ്രതിമാസം 3000 രൂപ കൂടി ലഭിക്കും. ജൂലൈ 17 നുള്ളില്‍ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് –www.cochinshipyard.in/careers