27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

സ്ഥലം മാറ്റം ഒഴിവാക്കാൻ പൊലീസുകാരൻ പ്രതിമാസം നൽകിയത് ആറായിരം രൂപ: ഇൻസ്പെക്ടർ  പിടിയിൽ

Date:


സഹപ്രവർത്തകനിൽനിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഇൻസ്പെക്ടർ പിടിയിൽ. കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെ.എസ്.ആർ.പി.) കൊണാജെ സ്റ്റേഷനിലെ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിസിനെയാണ് ലോകായുക്ത അറസ്റ്റ് ചെയ്തത്. സഹപ്രവർത്തകനിൽ നിന്നും കൈക്കൂലി വാങ്ങിയ കുറ്റത്തിനാണ് മുഹമ്മദ് ഹാരീസ് അറസ്റ്റിലായത്.

മുഹമ്മദ് ഹാരിസിനൊപ്പം ജോലിചെയ്യുന്ന കോൺസ്റ്റബിൾ അനിലിന്റെ പരാതിയിലാണ് അറസ്റ്റ്. അനിലിന് സ്ഥലംമാറ്റം ഒഴിവാക്കി കൊണാജെ ഓഫീസിൽത്തന്നെ തുടരാൻ മാസം 6000 രൂപ വീതം മുഹമ്മദ് ഹാരിസ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. മൂന്നുമാസത്തെ തുകയായ 18,000 രൂപ കൈക്കൂലിവാങ്ങവെയാണ് ഇയാൾ പിടിയിലായത്.

ഇതിനകം 50,000 രൂപ അനിൽ ഹാരിസിന്‌ നൽകി. എന്നാൽ അച്ഛന് അസുഖമായതിനാൽ കഴിഞ്ഞ ഏപ്രിൽമുതൽ അനിലിന്‌ പണം നൽകാനായില്ല. ഹാരിസ് നിത്യവും അനിലിനോട് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതോടെ അനിൽ രഹസ്യമായി ലോകായുക്തക്ക് പരാതിനൽകി. മൂന്നുമാസത്തെ കൈക്കൂലി തുകയായ 18,000 രൂപ ഒരുമിച്ച്‌ നൽകാനുള്ള നിർദേശത്തെ തുടർന്ന് അനിൽ കഴിഞ്ഞദിവസം തുക ഹാരിസിന്‌ കൈമാറുമ്പോൾ ലോകായുക്ത അറസ്റ്റ് ചെയ്യുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related