ഉപതിരഞ്ഞെടുപ്പിൽ 13-ല്‍ 11 ഇടത്തും ഇന്ത്യ സഖ്യം മുന്നില്‍: ഒരിടത്ത് എൻഡിഎ


ന്യൂഡല്‍ഹി: സാമാജികരുടെ മരണത്തേയും രാജിയേയും തുടർന്നു രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 13-ല്‍ 11 ഇടത്തും ഇന്ത്യ സഖ്യം മുന്നിലാണ് ഒരിടത്ത് എൻഡിഎ മുന്നേറുന്നു.

read also: തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി: വിവാദ ഐഎഎസ് ഓഫിസര്‍ പൂജയുടെ അമ്മയ്‌ക്കെതിരെ പരാതിയുമായി കർഷകൻ

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ-എൻഡിഎ സഖ്യം ആദ്യമായി നേർക്കുനേർ വരുന്നുവെന്നത് ശ്രദ്ധേയമാണ്. റുപൗലി (ബിഹാർ), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമർവാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂർ (ഉത്തരാഖണ്ഡ്), ജലന്ധർ വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിർപുർ, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.