മുംബൈ: സ്വകാര്യ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിനും അധികാര ദുര്‍വിനിയോഗം നടത്തിയതിനും നടപടി നേരിടുന്ന ഐഎഎസ് ഓഫിസര്‍ പൂജാ ഖേഡ്കറുടെ അമ്മയും പുതിയ വിവാദത്തിൽ. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു പൂജയുടെ അമ്മ മനോരമ ഖേഡ്കര്‍ തോക്കു ചൂണ്ടി ഭീഷണി തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഒരു കർഷകൻ പരാതി നൽകിയിരിക്കുകയാണ്. പുനെ ജില്ലയിലെ മുല്‍ഷി താലൂക്കില്‍ മനോരമ ഖേഡ്കര്‍ തോക്ക് ചൂണ്ടി ഗ്രാമവാസികളെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാൽ, ഇത് പഴയ ദൃശ്യങ്ങളാണെന്നാണ് പറയുന്നത്.
കർഷകന്റെ പരാതിയിൽ ഐപിസി 323, 504, 506 വകുപ്പുകള്‍ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. തോക്ക് കൈവശം വെച്ചതിന് ലൈസന്‍സ് ഉണ്ടോ എന്നതുള്‍പ്പെടെയുള്ളവ അന്വേഷിക്കുമെന്ന് പുനെ റൂറല്‍ പൊലീസ് അറിയിച്ചു.
പൂജയുടെ പിതാവ് ദിലീപ് ഖേഡ്കര്‍ കോടിക്കണക്കിനു രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. പൂജയ്ക്ക് 22 കോടി രൂപയുടെ സ്വത്ത് ഉള്ളതായും റിപ്പോര്‍ട്ടുണ്ട്.