മഹാരാഷ്ട്രയില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, ഒരു പോലീസുകാരന് പരിക്ക്


മുംബൈ: പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയില്‍ ഗഡ്ചിരോളി ജില്ലയിലെ കാൻകർ അതിർത്തി മേഖലയിലെ വനപ്രദേശത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനുമിടയിലാണ് സംഭവം. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്.

read also: വിദ്യാര്‍ഥികള്‍ അശ്ലീലരംഗങ്ങള്‍ അനുകരിക്കാൻ ശ്രമിച്ചു: എട്ടുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകളെ നേരിടാനായി രൂപവത്കരിച്ച സി-60 എന്ന പ്രത്യേക പോലീസ് സംഘമാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. സതീഷ് പാട്ടീല്‍ എന്ന സബ് ഇൻസ്പെക്ടർക്കാണ് പരിക്കേറ്റത്. ഇടത് തോളിന് പരിക്കേറ്റ സതീഷ് പാട്ടീൽ ചികിത്സയിലാണ്. പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കായി ശക്തമായ തിരച്ചില്‍ തുടരുകയാണ്.