ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ലാൻസ് നായിക് സുഭാഷ് കുമാറിനു വീരമൃത്യു. കൃഷ്ണ ഘാട്ടി സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു സുഭാഷ്.
ചൊവ്വാഴ്‌ച പുലർച്ചെ മൂന്നിനാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ നിരവധി ഭീകരരെ വധിച്ചതായി റിപ്പോർട്ടുണ്ട്. പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
read also: ഭര്‍ത്താവിന്റെ സിനിമയ്‌ക്ക് പോസ്റ്റര്‍ ഒട്ടിക്കാനിറങ്ങി നടി: ചിത്രം വൈറല്‍
24 മണിക്കൂറിനുള്ളില്‍ ജമ്മു മേഖലയില്‍ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞ ദിവസം മേഖല സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തിങ്കളാഴ്ച ഡിഫൻസ് ഗാർഡിന്റെ വീടിന് നേരെയും ഭീകരർ ആക്രമണം നടത്തി. സുരക്ഷാ സേന തിരിച്ചടിച്ചതോടെ ഭീകരർ ഓടിയൊളിച്ചു.