27
June, 2026

A News 365Times Venture

27
Saturday
June, 2026

A News 365Times Venture

ഷാരൂഖ് ഖാന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം, നടന്റെ ചിത്രം പതിച്ച സ്വര്‍ണ നാണയം പുറത്തിറക്കി

Date:


പാരിസ്: ബോളിവുഡ് താരം ഷാരൂഖ് ഖാന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം. നടന്റെ ചിത്രംപതിച്ച സ്വര്‍ണനാണയം പുറത്തിറക്കിയിരിക്കുകയാണ് പാരീസിലെ ഗ്രെവിന്‍ മ്യൂസിയം. ഈ മ്യൂസിയത്തില്‍ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന ആദ്യത്തെ ഇന്ത്യന്‍ നടനാണ് ഷാരൂഖ് ഖാന്‍.

ഓഗസ്റ്റ് 10ന് അദ്ദേഹത്തിന് നാണയം കൈമാറും. പാരീസിലെ സെയിന്‍ നദിയുടെ വലതുകരയില്‍ ഗ്രാന്‍ഡ്‌സ് ബൗള്‍വാര്‍ഡുകളില്‍ സ്ഥിതിചെയ്യുന്ന മെഴുകു മ്യൂസിയമാണിത്. ലോകത്തിലെ പ്രധാന വാക്‌സ് മ്യൂസിയങ്ങളിലൊക്കെ താരത്തിന്റെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

‘കിങ്’ എന്ന ചിത്രമാണ് ഷാരൂഖിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത സിനിമ. സുജോയ് ഘോഷ് ആണ് സംവിധായകന്‍. അഭിഷേക് ബച്ചനാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഉറ്റവരും ഉടയരവരും ഏറ്റെടുത്തില്ല; മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്ത് ലീഗ് വനിതാ നേതാവ്

കാസര്‍ഗോഡ്: കാന്‍സര്‍ ബാധിച്ച് മരിച്ച മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ അന്ത്യ കര്‍മങ്ങള്‍...