അര്‍ജുന്‍ ദൗത്യം: അന്വേഷണം നടക്കുന്നില്ല, ഇന്ന് അമാവാസി നാളില്‍ ഗംഗാവാലിയില്‍ വെള്ളം കുറഞ്ഞാല്‍ ഇറങ്ങാമെന്ന് മല്‍പെ



ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ ഗംഗാവലിപ്പുഴയില്‍ തിരച്ചിലിന് തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയുടെ ഡ്രജര്‍ എത്തിക്കേണ്ടെന്നു തീരുമാനം. യന്ത്രം എത്തിച്ചാലും പുഴയിലെ ചെളിയും ഒഴുക്കും കാരണം പ്രവര്‍ത്തിപ്പിക്കാനാകില്ലെന്നാണ് സ്ഥലം സന്ദര്‍ശിച്ച സമിതി തൃശൂര്‍ ജില്ലാ ഭരണകൂടത്തിനു നല്‍കിയ റിപ്പോര്‍ട്ട്. ഇതിനിടെ ദേശീയപാതയില്‍ ഷിരൂരിലൂടെ ഗതാഗതം പുനരാരംഭിച്ചു.

Read Also: വയനാട് ഉരുള്‍പൊട്ടല്‍: മൂന്നിലൊന്ന് മൃതദേഹങ്ങളും ചാലിയാര്‍ തീരത്ത്; മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍

അതേസമയം, ഇന്ന് അമാവാസി നാളില്‍ വേലിയിറക്കത്തില്‍ പുഴയിലെ വെള്ളം കുറയുമെന്നും ഇറങ്ങാന്‍ സന്നദ്ധനാണെന്നും പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെ അറിയിച്ചതായി അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. 3 മണിക്കൂറോളം പുഴയില്‍ വെള്ളം കുറയുമെന്നാണു കരുതുന്നത്.