നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഡ്രൈവര്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി: സംഭവം നടന്നത് നാല് ദിവസങ്ങള്‍ക്ക് മുമ്പ്


മുംബൈ: ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി നഴ്‌സിങ് വിദ്യാര്‍ഥിനി. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകും വഴി ഓട്ടോറിക്ഷ ഡ്രൈവര്‍ ആണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. മുംബൈ രത്‌നഗിരിയിലാണ് സംഭവം. നാല് ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ നിന്ന് ജോലി പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ, ഓട്ടോ ഡ്രൈവര്‍ ശീതള പാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പെണ്‍കുട്ടി ആരോഗ്യം വീണ്ടെടുത്തതിന് തുടര്‍ന്നാണ് പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഓട്ടോറിക്ഷയെക്കുറിച്ചുള്ള പരിശോധനകള്‍ നടത്തിവരികയാണ്.

പ്രദേശത്ത് അന്വേഷണം നടത്തിയതില്‍ നിന്നും ഇതുവരെ ഓട്ടോ ഡ്രൈവറെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പൊലീസ് സംഭവത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രതിഷേധവും ശക്തമാകുന്നുണ്ട്. അതേ സമയം പ്രതിയെക്കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നുമാണ് പൊലീസ് പറയുന്നത്.