തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ ആർപിഎഫ് ചൈൽഡ് വെൽഫെയറിന് കൈമാറും. മാതാപിതാക്കൾ നേരിട്ടെത്തി കുഞ്ഞിനെ സ്വീകരിക്കണമെന്ന് നിർദേശം. കുട്ടി മാതാപിതാക്കളുമായി സംസാരിച്ചു. കുട്ടിയെ കണ്ടെത്തിയതിൽ മാതാപിതാക്കൾ നന്ദി അറിയിച്ചു.
വിശാഖപട്ടണത്ത് വെച്ചാണ് കുട്ടിയെ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രവർത്തകർ കണ്ടെത്തിയത്. ഇന്നലെ രാവിലെ 10 മണി മുതലാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായി 36 മണിക്കൂറുകൾക്ക് ശേഷമാണ് കണ്ടെത്തിയത്. വിശാഖപട്ടണം മലയാളി അസോസിയേഷൻ പ്രവർത്തകർ നടത്തിയ തിരിച്ചിലിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. അൺ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ കമഴ്ന്ന് കിടക്കുന്ന നിലയിലാണ് കുട്ടി കണ്ടെത്തിയത്.
കുട്ടി അതീവ ക്ഷീണിതയായിരുന്നു. കുട്ടിക്ക് ഭക്ഷണം വാങ്ങി നൽകിയിട്ടുണ്ട്. കുട്ടിയ്ക്ക് അവകാശവാദവുമായി കുറച്ച് സ്ത്രീകൾ ട്രെയിനിൽ ഒപ്പം ഉണ്ടായിരുന്നു. ചോദ്യങ്ങൾ ചോദിച്ചതോടെ ഇവർ പിന്മാറുകയായിരുന്നു. പെൺകുട്ടിയെ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് സഹോദരൻ പ്രതികരിച്ചു.വെള്ളം കുടിച്ച് മാത്രമാണ് പെൺകുട്ടി ഇത്രയും നേരം കഴിഞ്ഞത്.