ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായ സംഭവം: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പലിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി


കൊല്‍ക്കത്ത: ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ഡോക്ടര്‍ രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍. സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.

read also: കറകള്‍ അപ്രത്യക്ഷമാകാൻ ബേക്കിങ് സോഡയും നാരങ്ങയും!! ഇതൊന്നു പരീക്ഷിച്ചു നോക്കൂ

1914-ലെ ബംഗാള്‍ മെഡിക്കല്‍ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ നടപടിയെടുത്തത്. രജിസ്ട്രേഷന്‍ റദ്ദാക്കിയതോടെ സന്ദീപ് ഘോഷിന് ആരെയും ചികിത്സിക്കാന്‍ അവകാശമില്ല. നിലവില്‍ സിബിഐ കസ്റ്റഡിയിലാണ് സന്ദീപ് ഘോഷ്. സെപ്റ്റംബര്‍ ഏഴിന് പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ സന്ദീപ് ഘോഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.