11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം; മരിച്ചവരില്‍ മലയാളിയും

Date:



പൂനെ: മഹാരാഷ്ട്ര പൂനെയിലെ ബവ്ധാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാര്‍ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷന്റെ ഹെലികോപ്ടറാണ് തകര്‍ന്നത്.

Read Also: മണ്‍കൂന വഴിത്തിരിവായി: ബലാത്സംഗ ശ്രമത്തിനിടെ 65കാരിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 47കാരന് ശിക്ഷ വിധിച്ച് കോടതി

രാവിലെ 7.30ന് ഓക്സ്ഫോര്‍ഡ് ഗോള്‍ഫ് ക്ലബിന്റെ ഹെലിപാഡില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. പ്രദേശത്ത് അപ്പോഴുണ്ടായിരുന്ന മൂടല്‍മഞ്ഞ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിമഗനം. എംപിയും എന്‍സിപി നേതാവുമായ സുനില്‍ തത്കരക്ക് സഞ്ചരിക്കാനായി മുംബൈയിലെ ജുഹുവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം, സംഭവത്തില്‍ അട്ടിമറി സാധ്യതയെകുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related