കുറ്റിക്കാട്ടില്‍ നിന്നും കിട്ടിയ പിഞ്ചുകുഞ്ഞിനെ ദത്തെടുത്ത് SI: ദേവി അനുഗ്രഹിച്ച്‌ നല്‍കി പുണ്യമെന്ന് പൊലീസുകാരൻ


ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തി. ആ കുഞ്ഞിനെ ദത്തെടുത്ത് എസ്‌ഐ. യുപി ഗാസിയാബാദിലാണ് സംഭവം.

ദുധിയ പീപല്‍ പൊലീസ് ഔട്ട്പോസ്റ്റിലെ എസ്‌ഐ പുഷ്പേന്ദ്ര സിംഗിനും ഭാര്യക്കും കഴിഞ്ഞ ഏഴ് വർഷമായി കുട്ടികളില്ല. കുറ്റിക്കാട്ടില്‍ നിന്ന് കളഞ്ഞുകിട്ടിയ ആ പെണ്‍കുഞ്ഞിനെ അദ്ദേഹം ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി.

read also: ദുഷ്പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയ വനിതാ നിർമ്മാതാവിന് പൂർണമായ ഐക്യദാർഢ്യം : ഡബ്ല്യൂസിസി

ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരക്കി ആരും വന്നില്ല. ഇതോടെ പുഷ്പേന്ദ്ര സിംഗും ഭാര്യ രാഷിയും ചേർന്ന് അവളെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. മക്കളില്ലാതിരുന്ന തനിക്ക് നവരാത്രി സമയത്ത് ദേവി അനുഗ്രഹിച്ച്‌ നല്‍കിയ പുണ്യമാണിതെന്നു അദ്ദേഹം പ്രതികരിച്ചു.