രാജ്യത്ത് ഗവര്‍ണര്‍ സ്ഥാനങ്ങളില്‍ മാറ്റം, കേരളത്തില്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയേക്കും



ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റുമെന്ന് റിപ്പോര്‍ട്ട്. ഉപതെരഞ്ഞെടുപ്പുകള്‍ക്കുശേഷം ഗവര്‍ണര്‍ സ്ഥാനങ്ങളില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റി പകരം നാവിക സേന മുന്‍ മേധാവി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷിയെ നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Read Also: സരിനെ അവഗണിക്കാന്‍ കോണ്‍ഗ്രസ്; ‘ആസൂത്രിതം’, സരിന്‍ ഒരു മാസത്തിലേറെയായി സിപിഎമ്മുമായി ചര്‍ച്ചയിലെന്ന് നേതൃത്വം

കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന ആരിഫ് മുഹമ്മദ് ഖാന് പകരം മറ്റൊരു പദവി നല്‍കുന്നതും പരിഗണനയിലാണ്. ജമ്മു കശ്മീര്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് രാം മാധവിനെയും പരിഗണിക്കുന്നുണ്ട്. പിഎസ് ശ്രീധരന്‍ പിള്ള അടക്കമുള്ളവര്‍ക്കും
മാറ്റം വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പും ഫല പ്രഖ്യാപനവും വന്നശേഷം ഇക്കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.