കൈ ഞരമ്പ് മുറിച്ച വീഡിയോ കാമുകന് അയച്ചച്ച് യുവതി. വീഡിയോ കണ്ട യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കിഴക്കൻ ഡല്‍ഹിയിലെ ജഗത്പുരിയിലാണ് നടുക്കുന്ന സംഭവം. അർജുൻ എന്ന 23-കാരനാണ് മരിച്ചത്.
read also: നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നു
നിയമ വിദ്യാർത്ഥിയായിരുന്ന യുവതിയും അർജുനും കഴിഞ്ഞ ഒരുവർഷമായി പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരും തമ്മിൽ പിണങ്ങി. അർജുന്റെ ബന്ധുക്കളിലൊരാളുമായി തർക്കത്തിലായ യുവതി അപമാനിക്കപ്പെട്ടെന്ന് പറഞ്ഞു വീട്ടിലേക്ക് തിരിച്ചുവന്ന ശേഷം കൈത്തണ്ട മുറിക്കുകയും വീഡിയോ യുവാവിന് അയച്ച് നല്‍കുകയും ചെയ്തു. തുടർന്ന് യുവാവ് കാമുകിയുടെ അമ്മയെ വിവരം അറിയിച്ചു.
യുവതിയെ പുലർച്ചെ 2.45 ഓടെ ഗുരു തേഗ് ബഹദൂർ ആശുപത്രിയിലെത്തിച്ചു. നഴ്സിനോട് കാര്യങ്ങള്‍ വിവരിക്കുന്നതിനിടെ യുവതിയുടെ മുറിവുകള്‍ കണ്ട് യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.