’23 പെണ്ണുങ്ങളും മദ്യവും, ഒറ്റ രാത്രികൊണ്ട് പൊടിച്ചത് 38 ലക്ഷം രൂപ’: വെളിപ്പെടുത്തി യോ യോ ഹണി സിങ്


ഇന്ത്യന്‍ സംഗീത ലോകത്ത് കിരീടം വെക്കാത്ത രാജാവായിരുന്ന യോ യോ ഹണി സിങ് പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്ന് ഒരാളാണ്. ദുബായില്‍ ഒറ്റരാത്രി 38 ലക്ഷം രൂപ പൊടിച്ചതിനെക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഗായകന്‍.

READ ALSO: പെട്രോള്‍ പമ്പിന് തീയിട്ട് യുവാവ്: രണ്ട് പേര്‍ അറസ്റ്റില്‍

ഒരു അഭിമുഖത്തിൽ താരം പങ്കുവച്ചത് ഇങ്ങനെ,

‘എന്റെ ജീവിതത്തില്‍ പാര്‍ട്ടിക്കു വേണ്ടി ഒരുപാട് പണം ഞാന്‍ ചെലവാക്കിയിട്ടുണ്ട്. ഒരിക്കല്‍ ഒരു ബില്‍ അടച്ച്‌ വെറുംകയ്യോടെ ഞാന്‍ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇത് നടക്കുന്നത് 2013ലാണ്. ഞങ്ങള്‍ എട്ട് പേര്‍ കൂടി ഒരു ക്ലബ്ബില്‍ പാര്‍ട്ടിക്ക് പോയി. ആ സമയത്ത് ദുബായ് വലിയ ചെവേറിയതായിരുന്നു. എന്നാല്‍ ഇന്ന് വളരെ ചീപ്പാണ്. ഞങ്ങള്‍ അവിടെ പാര്‍ട്ടി നടത്തി. കുപ്പികള്‍ ഞങ്ങളുടെ ടേബിളിലേക്ക് വന്നുകൊണ്ടിരുന്നു അതു പോലെ പെണ്‍കുട്ടികളും. അന്ന് 38 ലക്ഷം രൂപയുടെ ബില്ലാണ് വന്നത്. തന്റെ മൂന്ന് ക്രെഡിറ്റ് കാര്‍ഡ് കൊണ്ടാണ് അത് അടച്ചത്. 23 പെണ്ണുങ്ങളും 8 ആണുങ്ങളുമാണ് ഞങ്ങളുടെ ടേബിളിലുണ്ടായിരുന്നത്. നാല് ടേബിളുകള്‍ ചേര്‍ത്താണ് ഇട്ടിരുന്നത്. മദ്യം വന്നുകൊണ്ടിരുന്നു.’- ഹണി സിങ് പറഞ്ഞു.