ശിവകാർത്തികേയൻ നായകനായ അമരൻ ചിത്രത്തിനെതിരെ കടുത്ത പ്രതിഷേധം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇപ്പോഴിതാ, ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററിന് നേരെ ബോംബേറ്. തിരുനെല്‍വേലിയിലാണ് സംഭവം.
തമിഴ്നാട് നെല്ലായി ജില്ലയിലെ മേലപാളയത്തെ അലങ്കാര്‍ സിനിമ എന്ന തിയേറ്ററിന് നേരെയാണ് അക്രമം ഉണ്ടായത്. തിയേറ്ററിലെ ചിത്രത്തിന്റെ പ്രദര്‍ശനം തടയാനായി ബൈക്കിലെത്തിയ 2 പേരാണ് മൂന്ന് കുപ്പി പെട്രോള്‍ ബോംബ് എറിഞ്ഞത്. ബോംബേറില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.
read also:സ്നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ ലഭിക്കട്ടെ : പരിഹസിച്ച് കെ സുരേന്ദ്രൻ
മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന അമരനില്‍ ശിവ കാര്‍ത്തികേയനാണ് മേജര്‍ മുകുന്ദ് ആയി വേഷമിട്ടത്. സിനിമയില്‍ കശ്മീരികളെ മോശമായി ചിത്രീകരിക്കുന്നതായി ചൂണ്ടിക്കാട്ടി എസ്ഡിപിഐ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.