ന്യൂദൽഹി : ഇന്ത്യൻ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്സ്. ഭരണഘടന അംഗീകരിച്ച പഴയ പാർലമെന്റിന്റെ അതേ സെൻട്രൽ ഹാളിലാണ് ഭരണഘടനാ ദിനാഘോഷവും സംഘടിപ്പിച്ചത്.
രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.
ഇതോടനുബന്ധിച്ച് സംസ്‌കൃതം-മൈഥിലി ഭാഷകളിലെ ഭരണഘടനയും സ്റ്റാമ്പും നാണയവും പുറത്തിറക്കി.
സുപ്രീംകോടതി വളപ്പിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. രാജ്യത്തെ സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം ഇന്ന് ഭരണഘടനയുടെ ആമുഖം വായിക്കും.
1949 നവംബർ 26നാണ് കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി ഭരണഘടന അംഗീകരിച്ചത്. ആ ചരിത്രദിനം ഭരണഘടനാ ദിനമായി രാജ്യം ആഘോഷിക്കുന്നു.