മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിപദം ബിജെപി ഏറ്റെടുക്കും; രണ്ട് ഉപമുഖ്യമന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും


മുബൈ: മഹാരാഷ്ട്ര നിയമസഭയിലെ തകർപ്പൻ വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ച സജീവം. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കാനാണ് സാധ്യത. നിലവിലെ മുഖ്യമന്ത്രി ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയെ ഇക്കുറി മുഖ്യമന്ത്രിയാക്കാൻ സാധ്യതയില്ല.

മുഖ്യമന്ത്രി പദവി ബിജപി ഏറ്റെടുക്കുകയാണെങ്കിൽ ദേവേന്ദ്ര ഫഡ്നാവിസ് ആകും ആ സ്ഥാനത്തേക്ക് എത്തുക. ഏകനാഥ് ഷിൻഡെ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാണ് ഫഡ്നാവിസ്. മഹാരാഷ്ട്ര മന്ത്രിയസഭയിൽ നിലവിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ആണുള്ളത്. ഇതു തുടരണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.

ഘടകകക്ഷികളായ ശിവസേന ഷിൻഡെ വിഭാഗം എൻസിപി അജിത് പവർ വിഭാഗം എന്നിവർക്ക് നൽകേണ്ട മന്ത്രിസ്ഥാനങ്ങളിലും ഇന്ന് തീരുമാനം ഉണ്ടാകും. നാളെയാണ് ബിജെപിയുടെയും ഘടകകക്ഷികളെയും യോഗം. മറ്റന്നാൾ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.