9
July, 2025

A News 365Times Venture

9
Wednesday
July, 2025

A News 365Times Venture

ധോണിയെ വരവേറ്റ് ഈഡൻ ഗാർഡൻസ്; നന്ദി പറഞ്ഞ് സിഎസ്കെ നായകൻ

Date:

ഞായറാഴ്‌ച ഈഡൻ ഗാർഡനിൽ നടന്ന ഐപിഎൽ മത്സരം അവിസ്‌മരണീയ മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഹോം ഗ്രൗണ്ടായ ഇവിടെ മഹേന്ദ്ര സിംഗ് ധോണിയ്ക്കായി ആരാധകർ ഒന്നിച്ചപ്പോൾ അത് ഐപിഎല്ലിലെ വ്യത്യസ്‌തമായി കാഴ്‌ചയായി. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായിട്ട് കൂടി ഇവിടെ സിഎസ്കെയുടെ മഞ്ഞ കുപ്പായം നിറഞ്ഞാടി.

അതിനൊപ്പം ‘ധോണി..ധോണി’ വിളികളുമായി ആരാധകർ അന്തരീക്ഷം കൂടുതൽ കളറാക്കി. ചെന്നൈ സൂപ്പർ കിംഗ്‌സ് ചെപ്പോക്കിൽ കളിക്കുന്നതിന് സമാനമായിരുന്നു ഇന്നലെ ഈഡനിലെ സാഹചര്യങ്ങൾ. ഒടുവിൽ മത്സര ശേഷം വിജയ നായകനായി സംസാരിക്കാനെത്തിയ ധോണിയെ ആരാധകർ നിറഞ്ഞ കൈയ്യടിയോടെയാണ് എതിരേറ്റത്.

ഈഡൻ ഗാർഡൻസിലെ എക്കാലത്തെയും ഉയർന്ന സ്‌കോറായ 235 നേടിയ ശേഷം 49 റൺസിനായിരുന്നു സിഎസ്കെയുടെ മിന്നും ജയം. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച ധോണിയും കൂട്ടരും ഒരിക്കൽ കൂടി പ്രതീക്ഷയുടെ തിരിനാളം തെളിക്കുകയാണ്.

“ഈ പിന്തുണയ്‌ക്ക് ഞാൻ നന്ദി പറയുന്നു, അവർ വൻതോതിൽ എത്തി. ഇവരിൽ ഭൂരിഭാഗവും അടുത്ത തവണ കെകെആർ ജേഴ്‌സിയിലാവും വരിക. അവർ എനിക്ക് യാത്രയയപ്പ് നൽകാൻ ശ്രമിക്കുകയാണ്, കാണികൾക്ക് ഒരുപാട് നന്ദി,” ഐപിഎല്ലിലെ തന്റെ ഭാവിയെക്കുറിച്ച് ചെറിയൊരു സൂചന കൂടി നൽകികൊണ്ട് മുൻ ഇന്ത്യൻ നായകൻ പ്രസംഗം അവസാനിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related