20
July, 2025

A News 365Times Venture

20
Sunday
July, 2025

A News 365Times Venture

ധോണിയെ കണ്ട് പഠിക്കൂ; ഉപദേശവുമായി കെവിൻ പീറ്റേഴ്‌സൺ

Date:

ഭാവിയിൽ മത്സരങ്ങൾ എങ്ങനെ പൂർത്തിയാക്കാമെന്ന എംഎസ് ധോണിയുടെ ചേസിംഗ് മന്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്ന് യുവതാരങ്ങൾക്ക് ഉപദേശവുമായി മുൻ ഇംഗ്ലണ്ട് ബാറ്റർ കെവിൻ പീറ്റേഴ്‌സൺ. നിങ്ങൾ 200 റൺസ് പിന്തുടരുകയാണെങ്കിൽ, മത്സരം ആഴത്തിൽ മനസിലാക്കണമെന്ന് പീറ്റേഴ്‌സൺ പറഞ്ഞു. 201 റൺസ് പിന്തുടർന്ന ആർ‌സി‌ബി കെകെആറിനോട് 21 റൺസിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെയാണ് പീറ്റേഴ്‌സന്റെ പരാമർശം.

201 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ആർസിബി രണ്ടോവറിൽ 30 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു. ഫാഫ് ഡു പ്ലെസിസ് (17) സുയാഷ് ശർമയുടെ പന്തിൽ പുറത്തായതിന് പിന്നാലെ ഗ്ലെൻ മാക്‌സ്‌വെല്ലും (5) കുറഞ്ഞ സ്‌കോറുമായി മടങ്ങി. വിരാട് കോഹ്‌ലി (54) റൺസുമായി ആർസിബിയുടെ റൺ വേട്ട നയിച്ചു. എന്നാൽ ഒടുവിൽ 179/8 എന്ന നിലയിൽ ആർസിബിയ്ക്ക് ഇന്നിംഗ്‌സ് അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.

ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന തന്ത്രങ്ങളിലൊന്നാണ് സിഎസ്‌കെ ക്യാപ്റ്റൻ എംഎസ് ധോണിയുടെ ചേസിംഗ് മന്ത്രം. മത്സരം ആഴത്തിൽ കൊണ്ടുപോകാനും ദുർബലരായ ബൗളർമാരെ ലക്ഷ്യമിടാനും പരിഭ്രാന്തരാകാതെ മോശം പന്തുകളെ ശിക്ഷിക്കാനും, എതിരാളിയെ ബഹുമാനിക്കാനും ശ്രമിക്കുന്നു എന്നതാണ് ധോണിയുടെ ചേസിംഗ് മന്ത്രം.

“നിങ്ങൾ 200 റൺസ് പിന്തുടരുമ്പോൾ, മത്സരം ആഴത്തിൽ മനസിലാക്കേണ്ടതുണ്ട്. ചേസിന്റെ രാജാവായ എംഎസ് ധോണി എപ്പോഴും പറയാറുണ്ട്, മത്സരം ആഴത്തിൽ എടുക്കുക, 18ഉം, 19ഉം, 20ഉം ഓവറുകളിലേക്ക് മത്സരത്തെ കൊണ്ട് പോവുക,” ആർസിബി-കെകെആർ മത്സരത്തിന് ശേഷം സ്‌റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ പീറ്റേഴ്‌സൺ പറഞ്ഞു.

12-ാം ഓവറിലോ 13-ാം ഓവറിലോ 200 റൺസ് പിന്തുടരാനാണ് യുവ താരങ്ങൾ ശ്രമിക്കുന്നതെന്നും കളി ആഴത്തിൽ കൊണ്ടുപോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും പീറ്റേഴ്‌സൺ കൂട്ടിച്ചേർത്തു. എന്നാൽ ധോണിയുടെ ചേസിംഗ് മന്ത്രം പിന്തുടരാൻ വിരാട് കോഹ്‌ലി ശ്രമിച്ചുവെങ്കിലും നിർഭാഗ്യവശാൽ വെങ്കിടേഷ് അയ്യരുടെ അതിശയകരമായ ഫീൽഡിംഗ് ശ്രമത്തിൽ അദ്ദേഹം പുറത്തായതായി മുൻ ഇംഗ്ലീഷ് നായകൻ ചൂണ്ടിക്കാട്ടി.

“ചേസിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്, ഈ യുവ താരങ്ങൾ 200 പിന്തുടരുമ്പോൾ, 12-ാം ഓവറിലോ 13-ാം ഓവറിലോ മത്സരം തീർക്കാൻ ശ്രമിക്കുകയാണ്. ബൗളർമാർ കടുത്ത സമ്മർദ്ദത്തിലാണ്, ഇന്ന് വിരാട് കോഹ്‌ലി അതാണ് ചെയ്യാൻ ശ്രമിച്ചതെന്ന് ഞാൻ കരുതുന്നു. നിർഭാഗ്യവശാൽ, ഒരു ഗംഭീര ക്യാച്ചിലൂടെയാണ് അദ്ദേഹം പുറത്തായത്, അതാണ് കളിയുടെ സ്വഭാവം” പീറ്റേഴ്‌സൺ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related