11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

സഞ്ജുവാണ് യഥാർത്ഥ നായകൻ

Date:

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ ഉജ്ജ്വല വിജയത്തിന് ശേഷം ആരാധകർ യശസ്വി ജയ്‌സ്വാളിനെയും, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിനെയും പ്രശംസ കൊണ്ട് മൂടുകയാണ്. ബാറ്റിങിൽ മിന്നൽ പിണറായ ജയ്‌സ്വാൾ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ചുറി നേടി ചരിത്രം കുറിച്ചപ്പോൾ സഞ്ജു മികച്ച പിന്തുണ നൽകി. എന്നാൽ മത്സരത്തിൽ അവസാന റൺസ് നേടാനുള്ളപ്പോൾ വൈഡ് എറിയാൻ ശ്രമിച്ച കെകെആർ താരത്തിന്റെ പന്ത് ഡിഫൻഡ് ചെയ്‌ത്‌ ജയ്‌സ്വാളിന് സെഞ്ചുറി നേടാനുള്ള അവസരമൊരുക്കിയ സഞ്ജുവിന് കൈയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം.

ഇതിനെ 2014ൽ ധോണിക്കും, കോഹ്ലിക്കും ഇടയിൽ നടന്ന സമാന സംഭവം ഓർത്തെടുക്കുകയാണ് രാജസ്ഥാൻ റോയൽസ്. 2014 ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ, മിർപൂരിലെ ഷേർ-ഇ-ബംഗ്ല നാഷണൽ സ്‌റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കാൻ ഇന്ത്യക്ക് ഒരു റൺസ് വേണ്ടിയിരുന്നപ്പോൾ എംഎസ് ധോണി ഇതേ രീതിയിൽ പന്ത് ഡിഫൻഡ് ചെയ്‌തു. വിരാട് കോഹ്‌ലിക്ക് വിജയ റൺസ് നേടാനുള്ള അവസരം നൽകാൻ വേണ്ടിയായിരുന്നു ധോണി ഇങ്ങനെ ചെയ്‌തത്‌. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ ഇതിഹാസ താരം ഡെയ്ൽ സ്‌റ്റെയ്‌നെ ബൗണ്ടറിക്ക് പറത്തിയ കോഹ്‌ലി ആറ് വിക്കറ്റിന് പ്രോട്ടിയസിനെ തകർത്തു.

വ്യാഴാഴ്‌ച ഈഡൻ ഗാർഡനിലും സമാന സംഭവമാണ് അരങ്ങേറിയത്. റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും ജയ്‌സ്വാളിന് സമാനമായ അവസരം നൽകിയിരുന്നു. ഇത്തവണ വിജയ റൺസ് അടിച്ചുകൂട്ടിയതിനു പുറമെ സെഞ്ച്വറി കടക്കാനുള്ള അവസരവും ജയ്‌സ്വാളിനു ലഭിച്ചിരുന്നു. കെ‌കെ‌ആറിനെതിരെ ജയിക്കാൻ മൂന്ന് റൺസ് വേണ്ടിയിരുന്നപ്പോൾ, താരത്തിന് സെഞ്ച്വറിയിലെത്താൻ ആറ് റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ ജയ്‌സ്വാളിന് സെഞ്ച്വറി കടക്കാൻ കഴിഞ്ഞില്ല, എങ്കിലും വിജയ റൺസ് താരമാണ് നേടിയത്.

ഫാസ്‌റ്റ് ബൗളർ ശാർദുൽ താക്കൂറിനെ ബൗണ്ടറിക്ക് പറത്തി 47 പന്തിൽ 12 ഫോറും അഞ്ച് സിക്‌സും സഹിതം 98 റൺസുമായി ജയ്‌സ്വാൾ പുറത്താകാതെ നിന്നു. 150 റൺസ് വിജയലക്ഷ്യം 41 പന്തുകൾ ബാക്കി നിൽക്കെയാണ് റോയൽസ് മറികടന്നത്. ഐപിഎല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ അൺ കാപ്പ്ഡ് പ്ലയർ എന്ന ഷോൺ മാർഷിന്റെ റെക്കോർഡിൽ നിന്ന് ജയ്‌സ്വാൾ 42 റൺസ് മാത്രം അകലെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related