തിരുവനന്തപുരം: ചൈനയിലെ ഹാങ്ചോയില്‍ നടന്ന ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങൾക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സ്വര്‍ണ്ണ മെഡല്‍ ജേതാവിന് 25 ലക്ഷം രൂപയും വെള്ളി മെഡല്‍ ജേതാവിന് 19 ലക്ഷം രൂപയും, വെങ്കല മെഡല്‍ ജേതാവിന് 12.5 ലക്ഷം രൂപയുമാണ് പാരിതോഷികം അനുവദിച്ചത്.
മെഡല്‍ വേട്ടയില്‍ ഇന്ത്യ തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയപ്പോള്‍ 12 മെഡലുകളാണ് മലയാളി താരങ്ങള്‍ നേടിയത്. ആറുപേര്‍ സ്വര്‍ണവും അഞ്ചുപേര്‍ വെള്ളിയും ഒരാള്‍ വെങ്കലവും നേടിയിരുന്നു.
‘ചീഫ് മിനിസ്റ്റര്‍ കപ്പ്’ ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്റിനായി 40 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു
മുൻപ് നൽകിയതിനേക്കാൾ 25 ശതമാനം വര്‍ധനവോടെയാണ് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്. ഏഷ്യൻ ഗെയിംസ് അവസാനിച്ച് പത്ത് ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാന സർക്കാർ കായിക താരങ്ങള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളോടുള്ള സർക്കാരിന്റെ സമീപനത്തിൽ നിരാശയുണ്ടെന്ന് ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ് പരസ്യമായി പ്രതികരിച്ചിരുന്നു.
സര്‍ക്കാരില്‍ നിന്നുള്ള കനത്ത അവഗണനയെ തുടര്‍ന്ന് ബാഡ്മിന്റണ്‍ താരം എച്ച്.എസ് പ്രണോയ് കേരളം വിട്ട് തമിഴ്നാടിന് വേണ്ടി കളിക്കാന്‍ ആലോചിക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.