ലോകകപ്പിൽ ഹിറ്റ്മാൻ രോഹിത് ശർമ റെക്കോഡ് മഴ പെയ്യിപ്പിച്ചപ്പോഴും, ക്രിക്കറ്റ് പ്രേമികൾ കാണാൻ കാത്തിരുന്നൊരു പോരാട്ടമായിരുന്നു നവീനുൾ ഹഖും കോഹ്ലിയുമായുള്ള പോരാട്ടം. അതേസമയം, മത്സരത്തിനിടെ കാണികളുടെ പ്രതീക്ഷയ്ക്ക് നേർവിപരീതമായ സംഭവമാണ് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ സംഭവിച്ചത്.




