ലെനോവോ ഐപാഡ് സ്ലിം 3, അറിയാം പ്രധാന സവിശേഷതകൾ



ഇന്ത്യൻ വിപണിയിലിൽ നിരവധി ആരാധകർ ഉള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് ലെനോവോ. ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന നിരവധി ലാപ്ടോപ്പുകൾ പുറത്തിറക്കുന്നതിനാൽ, സാധാരണക്കാരുടെ ഇഷ്ട ബ്രാൻഡിന്റെ ലിസ്റ്റിലേക്ക് വളരെ വേഗത്തിൽ തന്നെ ഇടം നേടാൻ ലെനോവോ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. ഇത്തവണ മിഡ് റേഞ്ച് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ മോഡലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലയിൽ സ്വന്തമാക്കാൻ ലെനോവോ ഐപാഡ് സ്ലിം 3 ലാപ്ടോപ്പാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ ലാപ്ടോപ്പുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷൻ ലഭ്യമാണ്. വിൻഡോസ് 10;ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവർത്തനം. ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. 8 ജിബിയാണ് റാം. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് എസ്എസ്ഡിയും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 256 ജിബിയുമാണ് നൽകിയിരിക്കുന്നത്. വെറും 1.63 കിലോഗ്രാം മാത്രം ഭാരമുള്ള ലെനോവോ ഐപാഡ് സ്ലിം 3 ലാപ്ടോപ്പിന്റെ വിപണി വില 47,800 രൂപയാണ്.

Also Read: കൊൽക്കത്ത സ്വദേശിയായ കാമുകനെ തേടി അതിർത്തി കടന്നെത്തി പാക് യുവതി