മിഡ് റേഞ്ച് സെഗ്മെന്റിൽ പുതിയൊരു സ്മാർട്ട്ഫോൺ! വിവോ എക്സ്100 പ്രോ വിപണിയിലേക്ക്


വിവോ ആരാധകരുടെ ദീർഘ നാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിൽ എത്തുന്നു. മിഡ് റേഞ്ച് സെഗ്മെന്റിൽ ഉൾപ്പെടുത്തിയ വിവോ എക്സ്100 പ്രോ ഹാൻഡ്സെറ്റാണ് പുതുതായി അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കും അത്യാകർഷകമായ ഫീച്ചറുകളും ഈ ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കാവുന്നതാണ്. അടുത്ത വർഷമാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ എത്താൻ സാധ്യത. നിലവിൽ, സ്മാർട്ട്ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല. എങ്കിലും, പ്രതീക്ഷിക്കാവുന്ന പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.78 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകാൻ സാധ്യത. 1240×2772 പിക്സൽ റെസലൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാവുന്നതാണ്. മീഡിയടെക് ഡെമൻസിറ്റി 9300 പ്രോസസറാണ് കരുത്ത് പകരുക. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഒരുക്കുന്നതാണ്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 50 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ക്യാമറ, 50 മെഗാപിക്സൽ ടെലി ഫോട്ടോ ലെൻസ് എന്നിങ്ങനെയാണ് ട്രിപ്പിൾ ക്യാമറകൾ. വീഡിയോ കോൾ, സെൽഫി എന്നിവയ്ക്കായി ഫ്രണ്ടിൽ 32 മെഗാപിക്സൽ ക്യാമറയാണ് നൽകുക. ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററി നൽകിയേക്കും. ഇന്ത്യൻ വിപണിയിൽ വിവോ എക്സ്100 പ്രോ സ്മാർട്ട്ഫോണുകൾക്ക് 57,090 രൂപയ്ക്ക് മുകളിൽ വില പ്രതീക്ഷിക്കാവുന്നതാണ്.