ജിയോ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! 14 ഒടിടി ചാനലുകൾ അടങ്ങുന്ന കിടിലൻ പ്ലാൻ പ്രഖ്യാപിച്ചു


രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി കിടിലൻ പ്ലാനുകൾ പ്രഖ്യാപിച്ചു. ഇക്കുറി ജിയോ ടിവി പ്രീമിയം പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ പ്ലാനിന് രൂപം നൽകിയിരിക്കുന്നത്. അൺലിമിറ്റഡ് കോൾ, 5ജി ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്ന ജിയോ ടിവി പ്രീമിയം പ്ലാനുകളുടെ നിരക്ക് 398 രൂപ മുതലാണ് ആരംഭിക്കുന്നത്. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.

ജിയോയുടെ പുതിയ പ്ലാനുകൾ 398 രൂപ, 1,198 രൂപ, 4,498 രൂപ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിലാണ് വരുന്നത്. 398 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. ഈ പ്ലാനിന് കീഴിൽ പ്രതിദിനം 2 ജിബി ഡാറ്റയും, 100 എസ്എംഎസും, അൺലിമിറ്റഡ് വോയിസ് കോളിംഗുമാണ് ലഭിക്കുക. കൂടാതെ, ജിയോ ടിവി അപ്ലിക്കേഷൻ വഴി 12 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.

1,198 രൂപയുടെ പ്ലാനിൽ 84 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ, 100 എസ്എംഎസ് എന്നിവയാണ് നൽകുന്നത്. കൂടാതെ, ജിയോ ടിവി ആപ്ലിക്കേഷൻ വഴി 14 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. 4,498 രൂപയുടെ പ്ലാനിൽ ഒരു വർഷത്തേക്ക് ഇതേ ആനുകൂല്യങ്ങളാണ് ലഭിക്കുക. സി5, സോണി ലൈവ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ഡിസ്കവറി പ്ലസ്, സൺ നെക്സ്റ്റ്, ജിയോ സിനിമ തുടങ്ങിയ 14 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കാണ് ആക്സസ് ലഭിക്കുന്നത്.