ജിയോ വരിക്കാർക്ക് മിസ്ഡ് കോൾ അലർട്ട് ആക്ടിവേറ്റ് ചെയ്യാം! ഇക്കാര്യങ്ങൾ അറിഞ്ഞോളൂ


ജിയോ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്ന ഫീച്ചറുകളിൽ ഒന്നാണ് മിസ്ഡ് കോൾ അലർട്ട്. സ്മാർട്ട്ഫോണുകൾ സ്വിച്ച് ഓഫാകുന്ന കേസുകളിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ഫീച്ചറാണിത്. കൂടാതെ, നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്തപ്പോഴും മിഡ് കോൾ സേവനം ഉപകരിക്കുന്നതാണ്. പ്രിയപ്പെട്ടവരുടെയും, മറ്റ് അത്യാവശ്യ കോളുകളും മിസ്സ് ആകാതിരിക്കാനാണ് ജിയോ ഇത്തരമൊരു സേവനം സൗജന്യമായി വാഗ്ദാനം ചെയ്യുന്നത്. മിസ്ഡ് കോൾ അലർട്ട് ആക്ടിവേറ്റ് ചെയ്യുകയാണെങ്കിൽ, ആരാണ് വിളിച്ചതെന്ന് എളുപ്പത്തിൽ തിരിച്ചറിയാനാകും. ഇവ ഇങ്ങനെ ആക്ടിവേറ്റ് ചെയ്യണമെന്ന് പരിചയപ്പെടാം.

മിസ്ഡ് കോൾ അലർട്ട് ആക്ടിവേറ്റ് ചെയ്യാൻ പ്രത്യേക യുഎസ്എസ്ഡി കോഡിന്റെ ആവശ്യമില്ല. കാരണം, ഇത് മുൻകൂട്ടി എല്ലാ ജിയോ നമ്പറുകളിലും ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ജിയോ ഇന്റർനാഷണൽ റോമിംഗ് ഉള്ളവർക്ക് പോലും മിസ്ഡ് കോൾ അലർട്ട് ഉപയോഗിക്കാവുന്നതാണ്. അതേസമയം, മിസ്ഡ് കോൾ അലർട്ട് ആവശ്യമില്ലെങ്കിൽ പോലും ഇവ ഡിആക്ടിവേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇതുവരെ ജിയോ അവതരിപ്പിച്ചിട്ടില്ല. ഈ ഫീച്ചർ ഉപഭോക്താക്കളെ യാതൊരുതരത്തിലും ബുദ്ധിമുട്ടിക്കാത്തതിനെത്തുടർന്നാണ് ഡിആക്ടിവേറ്റ് എന്ന ഓപ്ഷൻ ഇതുവരെ ലഭ്യമാക്കാത്തത്.