വിപണിയിൽ തരംഗം സൃഷ്ടിച്ച മിഡ് റേഞ്ച് സ്മാർട്ട്ഫോണായ വൺ പ്ലസ് നോർഡ് 3 5ജി ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലയ്ക്ക് വാങ്ങാൻ അവസരം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണാണ് ഓഫർ വിലയിൽ ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പരിമിത കാലത്തേക്ക് മാത്രം ലഭിക്കുന്ന ഓഫറിൽ ഗംഭീര കിഴിവാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ആമസോൺ നൽകുന്ന കിഴിവിനോടൊപ്പം, ബാങ്കുകളും പ്രത്യേക കിഴിവുകൾ ലഭ്യമാക്കുന്നുണ്ട്. ഓഫറുകളെ കുറിച്ച് കൂടുതൽ അറിയാം.
വൺപ്ലസ് നോർഡ് 3 5ജി സ്മാർട്ട്ഫോണിന് 4000 രൂപയുടെ കിഴിവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. മിഡ് റേഞ്ച് കാറ്റഗറിയിലുള്ള ഈ സ്മാർട്ട്ഫോണിന്റെ 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന് 33,999 രൂപയാണ് വില. എന്നാൽ, 4000 രൂപയുടെ കിഴിവ് ലഭിക്കുന്നതോടെ 29,999 രൂപയ്ക്ക് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. അതേസമയം, ഐസിഐസിഐ കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 2000 രൂപയുടെ അധിക കഴിവും ലഭിക്കുന്നതാണ്. ഇതോടെ, സ്മാർട്ട്ഫോണിന്റെ വില 27,999 രൂപയായി ചുരുങ്ങും. നോ കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകൾ ലഭ്യമാണ്.