28
September, 2026

A News 365Times Venture

28
Monday
September, 2026

A News 365Times Venture

ഗൂഗിൾ ക്രോം മിന്നൽ വേഗത്തിൽ സ്പീഡാക്കാം! ചെയ്യേണ്ടത് ഇത്രമാത്രം

Date:


ലോകത്തിലെ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ് ബ്രൗസറുകളിൽ ഒന്നാണ് ഗൂഗിൾ ക്രോം. എന്നാൽ, ആപ്പിന്റെ ലളിതമായ ഇന്റർഫേസ് ഭൂരിഭാഗം ഉപഭോക്താക്കളിലും അതൃപ്തി സൃഷ്ടിക്കാറുണ്ട്. കൂടാതെ, ഉപയോഗിക്കുന്നതിന് അനുസൃതമായി ക്രോമിന്റെ സ്പീഡ് മിക്ക ആളുകളും നേരിടുന്ന മറ്റൊരു പ്രശ്നമാണ്. ഈ സാഹചര്യത്തിൽ ക്രോമിന് മിന്നൽ വേഗത്തിൽ സ്പീഡ് ലഭിക്കാൻ ഹാർഡ്‌വെയർ ആക്സിലറേഷൻ എന്ന ഫീച്ചർ എനേബിൾ ചെയ്താൽ മതിയാകും.

വെബ് പേജുകളും അവയുടെ ഉള്ളടക്കവും റെൻഡർ ചെയ്യാൻ, മെഷീനിന്റെ സിപിയുവും സോഫ്റ്റ്‌വെയറുമാണ് ഗൂഗിൾ ക്രോം ഡിഫാൾട്ടായി ഉപയോഗിക്കുന്നത്. എന്നാൽ, ഹാർഡ്‌വെയർ ആക്സിലറേഷൻ പ്രവർത്തനക്ഷമമാക്കുന്നതോടെ, വെബ് പേജുകൾ ലോഡ് ചെയ്യാൻ മെഷീനിന്റെ ഗ്രാഫിക് കാർഡും ഉപയോഗിക്കുന്നു. ഇതിലൂടെ മെച്ചപ്പെട്ട പെർഫോമൻസ് കാഴ്ചവെക്കാൻ ഗൂഗിൾ ക്രോമിന് സാധിക്കുന്നതാണ്. ക്രോമിൽ ഹാർഡ്‌വെയർ ആക്സിലറേഷൻ എങ്ങനെ പ്രവർത്തനക്ഷമമാക്കണമെന്ന് പരിചയപ്പെടാം.

ഹാർഡ്‌വെയർ ആക്സിലറേഷൻ പ്രവർത്തനക്ഷമമാക്കുന്ന വിധം

  • ഗൂഗിൾ ക്രോം തുറന്നതിനു ശേഷം, സ്ക്രീനിൽ വലതുവശത്ത് മുകളിലായി തെളിഞ്ഞുവരുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് സെറ്റിംഗ്സ് ക്ലിക്ക് ചെയ്ത്, ഇടതു പാനലിൽ ദൃശ്യമാകുന്ന ‘സിസ്റ്റം’ ടാബ് ക്ലിക്ക് ചെയ്യുക.
  • തുടർന്ന് കാണുന്ന പേജിൽ Use hardware acceleration when available എന്ന ഓപ്ഷൻ ഓൺ ചെയ്തതിനുശേഷം, ക്രോം വീണ്ടും റീലോഞ്ച് ചെയ്യുക.
  • ബ്രൗസർ വീണ്ടും റീലോഞ്ച് ചെയ്തശേഷം, പേജിലേക്ക് പോയി ഹാർഡ്‌വെയർ ആക്സിലറേഷൻ പ്രവർത്തനക്ഷമമായിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ചോദ്യത്തിന് മറുപടിയില്ല; പകരം കഴുത്തറുക്കല്‍ ആംഗ്യം: അഫ്ഗാന്‍ വനിതാ മാധ്യമപ്രവര്‍ത്തകയോട് പാക് പ്രതിരോധമന്ത്രി

ന്യൂയോര്‍ക്ക്: അഫ്ഗാന്‍ വനിതകളോടുള്ള താലിബാന്‍ നയത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് കഴുത്തറുക്കുന്നതിന്...